Skip to main content

സ്റ്റാറ്റിസ്റ്റിക്സ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

ദേശീയ സ്റ്റാറ്റിസ്റ്റിക് ഓഫീസിൻ്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. എറണാകുളം ജില്ലാ സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.

 

സർക്കാരിൻ്റെ നയരൂപീകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സർവേ നടത്തി ശേഖരിച്ച് സ്ഥിതി വിവര റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് ദേശീയ സ്റ്റാറ്റിസ്റ്റിക് ഓഫീസാണ് (എൻ.എസ്.ഒ). കാർഷിക-വ്യാവസായിക-സേവന മേഖലയുടെ വളർച്ചയും പ്രവർത്തനങ്ങളും, തൊഴിൽ ലഭ്യത, തൊഴിലില്ലായ്മ, ജീവിത നിലവാരത്തെ സംബന്ധിക്കുന്ന ഗാർഹിക ഉപഭോഗ സർവേകൾ എന്നിവയെപ്പറ്റി പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി നടത്തിയത്. എൻ.എസ്.ഒ കൊച്ചി സബ് റീജിയണൽ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ആണ് റാലി സംഘടിപ്പിച്ചത്.

 

ചടങ്ങിൽ കൊച്ചി സബ് റീജിയണൽ ഓഫീസ് അസി. ഡയറക്ടർ പി. സന്തോഷ് അധ്യക്ഷത വഹിച്ചു. ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ആർ. സംഗീത, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date