കുടുംബശ്രീ സർഗോത്സവം " അരങ്ങ് 2025 " ബ്ലോക്ക് തല മത്സരങ്ങൾക്ക് തുടക്കമായി
കുടുംബശ്രീയുടെ സംസ്ഥാനതല കലോത്സവം സര്‍ഗ്ഗോത്സവം 'അരങ്ങ് 2025 ന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ബ്ലോക്ക് ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ തുടക്കമായി . അയല്‍ക്കൂട്ട ഓക്സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവത്തിന് പറവൂര്‍, വൈപ്പിന്‍, വാഴക്കുളം, അങ്കമാലി, കൂവപ്പടി, കോതമംഗലം ബ്ലോക്കുകളിൽ മെയ് രണ്ടിനാണ് തുടക്കമായത്.
വൈപ്പിന്‍-പറവൂര്‍ ബ്ലോക്ക് സംയുക്തമായി സംഘടിപ്പിച്ച പരിപാടി പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായാണ് നടക്കുന്നത്. പറവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ശശിധരൻ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്യാമള ഗോവിന്ദന്‍ ചടങ്ങിന് അധ്യക്ഷയായി.
അങ്കമാലി-വാഴക്കുളം ബ്ലോക്കുകൾ സംയുക്തമായി നടത്തുന്ന പരിപാടി വാഴക്കുളത്തെ നാല് വേദികളിലായി നടക്കുന്നത്. കലാമത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ അദ്ധ്യക്ഷത വഹിച്ചു.
കോതമംഗലം കൂവപ്പടി ബ്ലോക്ക് ക്ലസ്റ്റര്‍ തല പരിപാടി പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്. കലാമത്സരങ്ങൾ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിന് പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
എഡിഎസ്, സിഡിഎസ് തലങ്ങളിൽ നടന്ന മത്സരങ്ങളിലും വിജയികളാണ് ബ്ലോക്ക് ക്ലസ്റ്റര്‍ തലത്തില്‍ പങ്കെടുക്കുന്നത്. ബ്ലോക്ക് ക്ലസ്റ്റര്‍ തല വിജയികള്‍ക്ക് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാൻ കഴിയും.
- Log in to post comments