Skip to main content

ലാബ് ഉപകരണങ്ങളും സ്റ്റോറേജ് ഫർണിച്ചറുകളും വിതരണം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സമഗ്ര ശിക്ഷ കേരളവും കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയും ചേർന്ന് ആവിഷ്കരിച്ച സ്റ്റാർസ് ഇൻറഗ്രേറ്റഡ് ലാബ് എന്ന നൂതന പദ്ധതിയുടെ ഭാഗമായി അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വ്യത്യസ്ത പഠന പ്രവർത്തനങ്ങൾ ചെയ്യാൻ പിറവം ബി ആർ സി പരിധിയിലെ ആറ് സ്കൂളുകൾക്ക് ആവശ്യമായ ലാബ് ഉപകരണങ്ങളും സ്റ്റോറേജ് ഫർണിച്ചറുകളും വിതരണം ചെയ്തു.  

 

ചടങ്ങിൽ പിറവം വിദ്യാഭ്യാസ ജില്ലാ പരിധിയിലെ സ്കൂളുകളായ ഗവ. യു പി കക്കാട്, ഗവ. യു പി കളമ്പൂർ, ഗവ. യു പി പിറമാടം, ഗവ. യു പി ഓണക്കൂർ സൗത്ത്, ഗവ. യു പി മേമുറി, ഗവ യു പി ഏഴക്കരനാട് എന്നീ സ്കൂളുകൾക്ക് ഐ ലാബ് ഉപകരണങ്ങളും വിതരണം ചെയ്തു. 

ഒരു സ്കൂളിലേക്ക് ഒരു ഫർണിച്ചർ ബോക്സും രണ്ട് കാർട്ടൺ ബോക്സുകളും എന്ന രീതിയിലാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്തത്.   

 

പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകാന്ത് നന്ദനൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി മനോജ്, ബി പി സി ഡോ. ഷൈനി ജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്യാമള പ്രസാദ്, വാർഡ് മെമ്പർ ആലീസ് വർഗീസ്, ബി ആർ സി ട്രെയിനർ മസീന ഇ എ എന്നിവർ ചടങ്ങിന്റെ ഭാഗമായി.

date