*പോഴിമല മണ്ണ് ഇനി അവകാശികൾക്ക് സ്വന്തം
മന്ത്രി കെ രാജൻ പട്ടയം വിതരണം ചെയ്തു
ഭൂമരഹിതരില്ലാത്ത കേരളം എന്നതാണ് ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ . പിറവം പോഴിമല കോളനി നിവാസികൾക്ക് പട്ടയ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഭൂമിയില്ലാത്തതിന്റെ പേരിൽ കഷ്‌ടത അനുഭവിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ വരുന്നത്. പട്ടയമേളയുടെ ഭാഗമായി നിരവധി ജനങ്ങൾക്ക് സ്വന്തമായി ഭൂമി നൽകാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂടിച്ചേർത്തു.
സംസ്‌ഥാന സർക്കാരിന്റെ എല്ലാവർക്കും ഭൂമി എല്ലാവർക്കും ഭൂരേഖ പദ്ധതിയിൽ ഉൾപ്പെടുത്തി പിറവം നഗരസഭ ഇരുപത്തിയാറാം ഡിവിഷനിലെ പോഴിമല കോളനി നിവാസികളായ 48 കുടുംബങ്ങൾക്കാണ് പട്ടയം ലഭ്യമായിരിക്കുന്നത്. രണ്ട് ഏക്കറോളം വരുന്ന സ്‌ഥലമാണ് കുടുംബങ്ങൾക്ക് സ്വന്തമായത്.
പിറവം മാർ ഗ്രിഗോറിയോസ് കാതോലിക്കേറ്റ് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം, നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ, നഗരസഭ സെക്രട്ടറി, മുനിസിപ്പൽ കൗൺസിലർ, പോഴിമല നിവാസികൾ, പൊതുപ്രവർത്തകർ, മാർ ഗ്രിഗോറിയോസ് പള്ളി വികാരി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments