എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജോബ് ഡ്രൈവ്
എന്റെ കേരളം പ്രദർശന വിപണന മേളയിൽഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് നടത്തും. വകുപ്പിന്റെ വിവിധ സേവനങ്ങൾഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുന്ന സ്റ്റാളും മേളയിലുണ്ടാകും.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് ഏഴിനാണ് ജോബ് ഡ്രൈവ് നടത്തുക. മെയ് നാല് മുതൽആറ് വരെ ജോബ് ഡ്രൈവിലേക്കുള്ള രജിസ്ട്രേഷൻനടക്കും. രജിസ്ട്രേഷന് എത്തുന്നവർതിരിച്ചറിയൽരേഖ കയ്യിൽകരുതണം. രാവിലെ ഒമ്പത് മുതൽഅഞ്ച് വരെയായിരിക്കും ജോബ് ഡ്രൈവിനുള്ള രജിസ്ട്രേഷൻസ്റ്റാളിൽലഭിക്കുക.
ജോബ് ഡ്രൈവിന് പുറമേ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, രജിസ്‌ട്രേഷൻപുതുക്കൽതുടങ്ങി സൗജന്യ സേവനങ്ങളും സ്റ്റാളിൽലഭ്യമാകും. സ്വയംതൊഴിൽപദ്ധതികളായ ശരണ്യ, കൈവല്യ, നവജീവൻ, കെസ്‌റു-മൾട്ടിപർപ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കൽ, ഈ പദ്ധതികൾമുഖേന സാമ്പത്തികസഹായം ലഭിച്ച് സംരംഭം നടത്തുന്നവരുടെ ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവയും ഉണ്ടായിരിക്കും
- Log in to post comments