Post Category
എം.എ ആന്ത്രോപോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ ക്യാംപസ്, പാലയാടുള്ള ആന്ത്രോപോളജി പഠനവകുപ്പിൽ 2025-26 അധ്യയന വർഷത്തേക്കുള്ള എം.എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ admission.kannuruniversity.ac.in എന്ന കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ മെയ് 15നകം രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497 2715261, 0497 2715286.
date
- Log in to post comments