Skip to main content

എന്റെ കേരളം പ്രദർശന വിപണന മേളയിൽപാദഭംഗിക്കായി സൗജന്യ ഫിഷ് സ്പാ

പാദഭംഗിക്ക് ഫിഷ് സ്പാ ആയാലോ..? എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തിയാൽസൗജന്യ ഫിഷ് സ്പാ ആസ്വദിക്കാം. ഫിഷറീസ് വകുപ്പാണ് സൗജന്യ ഫിഷ് സ്പാ ഒരുക്കുന്നത്. മേള നടക്കുന്ന ഏഴ് ദിവസവും ഫിഷ് സ്പാ ആസ്വദിക്കാം. മൂന്ന് അടി ആഴത്തിലുള്ള ഗ്ലാസ് ഫിഷ് ടാങ്കാണ് ഫിഷ് സ്പായ്ക്കായി ഉപയോഗിക്കുക. ഒരാൾക്ക് കാല് ഇട്ടിരിക്കാവുന്ന തരത്തിൽസൗകര്യം ഒരുക്കും. ഗാരാ മീനുകളാണ് ഫിഷ് സ്പായിലുണ്ടാവുക. ഒരാൾക്ക് പത്ത് മിനിറ്റ് എന്ന സമയക്രമത്തിലാണ് ഫിഷ് സ്പാ നടത്തുന്നത്. പൊട്ടാസ്യം പെർമോഗ്രാനേറ്റ് ലായനിയിൽകാല് കഴുകി പാദങ്ങൾവൃത്തിയാക്കിയതിന് ശേഷമാണ് ഫിഷ് സ്പായുടെ ഭാഗമാവാനാവുക. പ്രത്യേക മേൽനോട്ടത്തിനായി ഫിഷറീസ് വകുപ്പിന്റെ ഗുണഭോക്താവുണ്ടാവും. നിശ്ചിത സമയത്തിൽവെള്ളം അഴുക്കായാൽശുദ്ധീകരണ സംവിധാനവുമുണ്ട്.

date