Post Category
എന്റെ കേരളം മേളയിൽകൺസ്യൂമർഫെഡ് സ്‌കൂൾവിപണി സ്‌കൂൾസാധനങ്ങൾക്ക് വിലക്കിഴിവിൽലഭ്യമാകും
എന്റെ കേരളം പ്രദർശന വിപണന മേളയിൽകൺസ്യൂമർഫെഡ് സ്‌കൂൾവിപണി ഒരുക്കും. പൊതു വിപണിയേക്കാൾവിലക്കുറവിൽസ്‌കൂൾസാധനങ്ങൾമേളയിൽലഭിക്കും.
എം.ആർ.പി നിരക്കിൽനിന്നും 25 ശതമാനം വിലക്കിഴിവിലാണ് സ്‌കൂൾവിപണിയുടെ സ്റ്റാളുള്ളത്. വിദ്യാർഥികൾക്കാവശ്യമായ ബാഗ്, പുസ്തകം, പേന തുടങ്ങി എല്ലാ സാധനങ്ങളും സ്റ്റാളിൽഒരുക്കും. കൺസ്യൂമർഫെഡ് ഉത്പന്നമായ ത്രിവേണി നോട്ട് പുസ്തകങ്ങൾക്ക് പ്രത്യേക വിലക്കിഴിവുമുണ്ട്. കൺസ്യൂമർഫെഡിന്റെ തനത് ഉത്പന്നങ്ങൾക്ക് പുറമേ സ്‌കൂൾസഹകരണ സ്ഥാപനങ്ങൾഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന ഉൽപ്പന്നങ്ങളും വിപണിയിലുണ്ടാകും. സ്‌കൂൾവിപണിക്ക് പുറമേ ത്രിവേണി ഉത്പന്നങ്ങളുടെ വിപണിയും മേളയിലൊരുക്കും. ത്രിവേണി ഉത്പന്നങ്ങളായ ചായ, പ്രാതൽഉത്പന്നങ്ങൾ, സാല പൊടികൾ, എണ്ണ, ഉപ്പ് തുടങ്ങിയവക്ക് 25 ശതമാനം പ്രത്യേക വിലക്കിഴിവുമുണ്ടാകും. മേള നടക്കുന്ന എല്ലാ ദിവസവും വിപണിയുണ്ടാകും.
date
- Log in to post comments