Skip to main content

എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്;  മിക്‌സ്ഡ് വോളി ആറിന്

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്‌സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്‌റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date