Post Category
സിവിൽ സർവീസ് പരിശീലനം
കിലെ ഐ.എ.എസ് അക്കാദമി 2025-2026 വർഷത്തിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി/മെയിൻ പരിക്ഷയുടെ കോഴ്സ് പരിശീലനത്തിന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ/ആശ്രിതരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള അക്കാദമിയിലെ അഞ്ചാമത് ബാച്ചിന്റെ അധ്യയനം ജൂൺ ആദ്യവാരം ആരംഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പൊതു വിഭാഗ വിദ്യാർത്ഥികളുടെ ഫീസ് 50000 രൂപയാണ്. എന്നാൽ ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്‌സിഡിയിൽ പകുതി നിരക്കായ 25,000 രൂപ അടച്ചാൽ മതി. ഇതു സംബന്ധിച്ച വിശദാംശങ്ങളും രജിസ്ട്രേഷൻ ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ 0471 2479966, 8075768537.
date
- Log in to post comments