Skip to main content
നവീകരിച്ച കല്യാശേരി പഞ്ചായത്ത് ഇരിണാവ് മിനിസ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവ്വഹിക്കുന്നു

നവീകരിച്ച ഇരിണാവ് മിനിസ്റ്റേഡിയം നാടിന് സമർപ്പിച്ചു

നവീകരിച്ച ഇരിണാവ് മിനി സ്റ്റേഡിയത്തിന്റെയും, ശുചിത്വ ശൗചാലയത്തിന്റെയും ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി പി ഷാജിർ അധ്യക്ഷനായി. പരിപാടിയിൽ ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു.

എം വിജിൻ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഗ്രൗണ്ട് നവീകരണത്തിനായി 25 ലക്ഷം രൂപയും ശുചിത്വ ശൗചാലയത്തിന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒൻപത് ലക്ഷം രൂപയുമാണ് അനുവദിച്ചത്.

കല്യാശേരി ബ്ലോക്ക്പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ. സ്വപ്ന റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് സി നിഷ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 
മെമ്പർമാരായ പ്രേമ സുരേന്ദ്രൻ, കെ പ്രീത, പഞ്ചായത്ത് അംഗങ്ങളായ ടി വി രവീന്ദ്രൻ, ഭാനുമതി സി വി, എ സ്വപ്ന, പി ഗോവിന്ദൻ, ടി ചന്ദ്രൻ, എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

date