Post Category
അപേക്ഷ ക്ഷണിച്ചു
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ 2025-29 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് പ്ലസ്ടു പാസ്സായ വിദ്യാർത്ഥികളിൽനിന്നും, എം.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ 2025-27 ബാച്ച് മാനേജ്മെന്റ് ക്വാട്ടായിലേക്ക് ബി. എസ്.സി പാസ്സായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോമുകൾ www.cfrdkerala.com,www. supplycokerala.com എന്നീ വെബ്സൈറ്റുകൾ വഴി ലഭിക്കും.ഫോൺ : 0468- 2240047, 9846585609, 8281486120, 9562147793
date
- Log in to post comments