Skip to main content

അതിഥി അധ്യാപക നിയമനം

തവനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയൻസ് കോളജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി, പൊളിറ്റിക്‌സ്, അറബി, മലയാളം, ഹിന്ദി, ഹിസ്റ്ററി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുളള യോഗ്യതയുളളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ https://gasthavanur.ac.in/ എന്ന വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മെയ് 14 നുള്ളില്‍ പൂരിപ്പിക്കണം. നെറ്റ്/ പി.എച്ച്.ഡി ഇല്ലാത്തവരുടെ അഭാവത്തില്‍ പി.ജി യില്‍ 55% യോഗ്യതയുള്ളവരെയും പരിഗണിക്കും. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തിയ്യതി പിന്നീട് അറിയിക്കും. ഫോണ്‍ : 88900204.

date