Skip to main content

ക്വാളിറ്റി എക്‌സിക്യൂട്ടീവ് നിയമനം

പൊന്നാനിയിലെ  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ താൽകാലിക ദിവസ വേതനാടിസ്ഥാനത്തിൽ ക്വാളിറ്റി എക്‌സിക്യൂട്ടീവ് ജീവനക്കാരെ നിയമിക്കുന്നു.
യോഗ്യത: മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ ക്വാളിറ്റി പ്രവർത്തനങ്ങളിൽ പ്രവൃത്തി പരിചയം അഭികാമ്യം. എൻ ഒ എ എസ്, കേന്ദ്ര സർക്കാരിന്റെ 'ലക്ഷ്യ' പരിശീലനം ലഭിച്ചവരായിരിക്കണം.
പ്രായപരിധി 2025 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്.യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും, ആധാർ കോപ്പിയുമായി കൂടിക്കാഴ്ചക്കായി മെയ് ഏഴിന് രാവിലെ 11 ന് ആശുപത്രി ഓഫീസിൽ  ഹാജരാകണം. കൂടുതൽ വിവരങ്ങൾ ഓഫിസ് പ്രവൃത്തി സമയങ്ങളിൽ 0494 2666439 എന്ന നമ്പറിൽ ലഭിക്കും.

date