Skip to main content

വിമുക്ത ഭടന്മാർക്ക് വിവിധ കോഴ്‌സുകളില്‍ പരിശീലനം

2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിവരുന്ന സുസ്ഥിര ജീവനോപാധി വികസന പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് മുഖേന വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും/ വിധവകള്‍ക്കും വിവിധ കോഴ്‌സുകളില്‍ പരിശീലനം നൽകും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 6. ഫോൺ: 0471-2472748

date