Skip to main content

തൊഴിലാളി ദിനത്തില്‍ വാഴത്തോപ്പില്‍ വടംവലി മത്സരം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും തൊഴില്‍വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോകതൊഴിലാളി ദിനമായ മെയ് 1 ന് എന്റെ കേരളം പ്രദര്‍ശവ വിപണന മേള പവലിയനോടനുബന്ധിച്ച് വാഴത്തോപ്പ് ജില്ലാ ബാങ്ക് ഹെഡ് ഓഫീസിന് മുന്‍വശത്തുളള ഗ്രൗണ്ടില്‍ പുരുഷന്മാരുടെ വടംവലി മത്സരം സംഘടിപ്പിക്കുന്നു. സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, എന്റെ കേരളം ജില്ലാ സംഘാടക സമിതി എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ഇല്ലിക്കല്‍, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ്ബ് പിണക്കാട്ട് എന്നിവര്‍ മത്സരത്തിന്റെ കോ-ഓഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 5001 രൂപ, 2501 രൂപ, 1501 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. 

 

 

മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ക്ക് അംഗീക്യത തൊഴിലാളി യൂണിയന്‍ മുഖേനയോ, കമ്പനി /വ്യവസായ സ്ഥാപനം മുഖേനയോ പേരു നല്‍കി മത്സരത്തില്‍ പങ്കെടുക്കാം. വടംവലി മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന തൊഴിലാളികള്‍ മെയ് 1 ന് ഉച്ച കഴിഞ്ഞ് 3 ന് വാഴത്തോപ്പ് ജില്ലാ ബാങ്ക് ഹെഡ് ഓഫീസിന് മുന്‍വശത്തുളള ഗ്രൗണ്ടില്‍ ബന്ധപ്പെട്ട രേഖകളുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- തൊഴില്‍ വകുപ്പ് - 86063 48753, സ്‌പോര്‍ട്‌സ് കൗണ്‍സില്‍-9446027681

 

date