അറിയിപ്പുകള്‍
അപേക്ഷ ക്ഷണിച്ചു
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും തവനൂര്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ കോഴ്‌സിലേക്ക് 2021ലോ അതിന് ശേഷമോ ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്‌മെറ്റല്‍ കോഴ്‌സുകള്‍ പാസായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ https://asapkerala.gov.in/course/marine-structural-fitter/I ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.asapkerala.gov.in/ഫോണ്‍: 9495999658.
സ്വയംതൊഴില്‍ സംരംഭത്തില്‍ പരിശീലനം
കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഎംഡി മുഖേന വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും വസ്ത്ര നിര്‍മാണം, ബേക്കറി ഉല്‍പ്പന്ന നിര്‍മാണം, പരിസ്ഥിതി സൗഹൃദ ബാഗ് നിര്‍മാണം, ഫാന്‍സി ഉല്‍പ്പന്ന നിര്‍മാണം, ജ്വല്ലറി മേക്കിങ് തുടങ്ങിയ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ മെയ് ഏഴിനകം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെണം. ഫോണ്‍: 0495 271881.
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ നാഷണല്‍ ട്രസ്റ്റ് ആക്ട് 1999ന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ലോക്കല്‍ ലെവല്‍ കമ്മിറ്റി ആയി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ അംഗീകാരമുള്ള എന്‍ജിഒകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 15. ഫോണ്‍: 0495-2371911.
ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്‌സ് പരിശീലനം
കോഴിക്കോട് മായനാട്ടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് വര്‍ഷത്തെ ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ സൗജന്യ പരിശീലനം നല്‍കും. അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍ക്കും കേള്‍വി/സംസാര പരിമിതിയുള്ളവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 30 വയസ്സ്. എസ്‌സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് നല്‍കും. താല്‍പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍ സഹിതം മെയ് 12നകം അപേക്ഷ സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് 673008 എന്ന വിലാസത്തിലോ tcmayanad@gmail.com മെയിലിലോ അയക്കണം. ഫോണ്‍: 0495 2351403, 7025692560.
കടലിലെ രക്ഷാപ്രവര്‍ത്തനം: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. ഫോണ്‍: 0495 2414039, 2414863.
വിവരാവകാശ കമീഷന്‍ സിറ്റിങ് ഇന്ന്
സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. കെ എം ദിലീപ് ഇന്ന് (മെയ് 06) രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.
ഗതാഗതം നിരോധിച്ചു
കാരമൂല-തേക്കുംകുറ്റി-മരഞ്ചാട്ടി റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുക്കത്തുനിന്ന് മരഞ്ചാട്ടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ കൂടരഞ്ഞി മാങ്കയം വഴിയും തിരിച്ചും പോകണം.
ബിഎല്‍ബിസി മീറ്റിങ്
കോഴിക്കോട് ലീഡ് ബാങ്ക് ബിഎല്‍ബിസി മീറ്റിങ് വിവിധ സ്ഥലങ്ങളിലായി നടത്തും. തീയതി, സമയം, ബ്രാഞ്ച് എന്നീ ക്രമത്തില്‍:
മെയ് 6 രാവിലെ 11: (ഗൂഗിള്‍ മീറ്റ് വഴി) -തൂണേരി. മെയ് എട്ട് രാവിലെ 11: വടകര ഓര്‍ക്കാട്ടേരി, വൈകീട്ട് മൂന്ന്: തോടന്നൂര്‍ വില്ല്യാപ്പള്ളി. മെയ് 14 രാവിലെ 11: മേലടി, പയ്യോളി. വൈകീട്ട് മൂന്ന്: പന്തലായനി, കൊയിലാണ്ടി. 16ന് രാവിലെ 11: കൊടുവള്ളി. വൈകീട്ട് മൂന്ന്: കുന്ദമംഗലം. 19ന് രാവിലെ 11: ചേളന്നൂര്‍. വൈകീട്ട് മൂന്ന്: കോഴിക്കോട് ഒളവണ്ണ. 27ന് രാവിലെ 11: പേരാമ്പ്ര, വൈകീട്ട് മൂന്ന്: ബാലുശ്ശേരി.
- Log in to post comments