Post Category
ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു
‘വോട്ട്’ ന്യൂസ് ലെറ്ററിന്റെ ഓൺലൈൻ പ്രകാശനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ നിർവഹിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാർ അറിയേണ്ടതായ വിവരങ്ങൾ, തെരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഉദ്യോഗസ്ഥരുടെ സേവനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി പൊതുജനങ്ങളുടെ അറിവിലേക്കായി എല്ലാമാസവും ‘വോട്ട്’ ന്യൂസ് ലെറ്റർ ഓൺലൈനായി പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അസിസ്റ്റന്റ് ചീഫ് ഇലക്ട്രൽ ഓഫീസർമാരും ജോയിന്റ് ചീഫ് ഇലക്ട്രൽ ഓഫീസർമാരും പങ്കെടുത്തു. ജില്ലാകളക്ടർമാർ, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ, റിട്ടേണിംഗ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.
പി.എൻ.എക്സ് 1909/2025
date
- Log in to post comments