Skip to main content

ഗസ്റ്റ്  അദ്ധ്യാപക നിയമനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍  വിവിധ വിഭാഗങ്ങളിലെ  ഒഴിവുകളിലേക്ക് താല്‍ക്കാലികനിയമനം നടത്തും. കമ്പ്യൂട്ടര്‍ വിഭാഗത്തിന് മെയ് 15,   ഇലക്ട്രോണിക്‌സ്- മെയ് 21,      ഇലക്ട്രിക്കല്‍- മെയ് 22,    മെക്കാനിക്കല്‍ -മെയ് 23   തീയതികളില്‍  രാവിലെ 10ന് ലക്ചറര്‍ തസ്തികളിലേക്കും, അതേ ദിവസം ഉച്ചയ്ക്ക്  ശേഷം ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രെയ്ഡ്‌സ്മാന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ  ഒഴിവുകളിലേക്കും     അഭിമുഖം നടത്തും.   യോഗ്യത:- ലക്ചറര്‍ തസ്തികളിലേക്ക്  ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക് ഫസ്റ്റ് ക്ലാസ്സ്, ഡെമോണ്‍സ്‌ട്രേറ്റര്‍ - ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ/ ബി.എസ്.സി ഫസ്റ്റ് ക്ലാസ്സ്,   ട്രെയ്ഡ്‌സ്മാന്‍ - ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ -  ബന്ധപ്പെട്ട വിഷയത്തില്‍  ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ പി.ജി.ഡി.സി.എ ഫസ്റ്റ് ക്ലാസ്സ്.  അസല്‍  സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം.  ഫോണ്‍ -9447488348

date