Post Category
ലോക ഹോമിയോപ്പതി ദിനാചരണം
ലോക ഹോമിയോപ്പതി ദിനാചരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ പുതിയ ചികിത്സാ പദ്ധതികള്‍ മേഖലയില്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹോമിയോപ്പതി ഡി.എം.ഒ ഡോ. കെ. എന്‍ ഹരിലാല്‍ അധ്യക്ഷനായി. ജില്ലാ ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട് ഡോ ടി.എസ് ആശാറാണി, ഡി.എം.ഒ ഡോ. അനിത, ഭാരതീയ ചികിത്സ വകുപ്പ് ഡി.എം.ഒ ഡോ. എ അഭിലാഷ്, ഐ.എച്ച്.കെ ഡോ. ജി ഗിരിശങ്കര്‍, ഐ.എച്ച്.എം.എ ഡോ. മുഹമ്മദ് ഷാഫി, കെ.ജി.എച്ച്.പി.ഒ പ്രതിനിധി വി എസ് സുവി തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments