Skip to main content

മുഖ്യമന്ത്രിയുടെ വനിതകളുമായുള്ള മുഖാമുഖം പരിപാടി "സ്ത്രീ സദസ്സ് " മെയ് 27 ന്

സംഘാടക സമിതി രൂപീകരിച്ചു

 

 സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വനിതകളുമായുള്ള മുഖാമുഖം പരിപാടി മെയ് 27ന് സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണം നടന്നു. 

 

സ്ത്രീക്ഷേമവും സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട ഫലപ്രദമായ ഇടപെടലുകൾ നടത്തിയത് ഈ സർക്കാരിന്റെ കാലത്താണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുമായുള്ള വനിതകളുടെ മുഖാമുഖം പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങളുമായിട്ടുള്ള ആശയവിനിമയത്തിലൂടെ അവരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി മുന്നോട്ട് പോകാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.സ്ത്രീക്ഷേമവും സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തിയത് ഈ സർക്കാരിന്റെ കാലത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

സ്ത്രീ സദസ്സിലൂടെ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും തുടർ നടപടി എടുക്കുവാനും വഴിയൊരുങ്ങുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

 

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ചെയർപേഴ്സണായും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യരക്ഷാധികാരിയയുമാണ് സംഘാടകസമിതി രൂപീകരിച്ചിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, മേയർ അഡ്വ. എം അനിൽകുമാർ, എറണാകുളം എംപി ഹൈബി ഈഡൻ, ചാലക്കുടി എംപി ബെന്നി ബെഹന്നാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ എന്നിവരാണ് രക്ഷാധികാരികൾ.ജില്ലയിലെ എം എൽ എ മാരാണ് സമിതിയുടെ വൈസ് ചെയർപേഴ്സൺമാർ.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ ആണ് ജനറൽ കൺവീനർ.

 

 

ജില്ലാ വനിത ശിശു വികസന ഓഫീസർ ജെബിൻ മൗലിദ് സൈൻ കരട് അവതരിപ്പിച്ചു.

ചടങ്ങിൽ മേയർ അഡ്വ എം അനിൽകുമാർ,ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്,ഡെപ്യൂട്ടി മേയർ കെ എ അൻസിയ, വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടർ,ഹരിത വി കുമാർ ഐ എ എസ്, പ്ലാനിംഗ് ബോർഡ് മെമ്പർ മിനി സുകുമാർ,,വനിത ശിശു വികസന വകുപ്പ് അഡിഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്,വിവിധ വകുപ്പ് മേധാവികൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date