Skip to main content

അപേക്ഷ ക്ഷണിച്ചു

മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും സംരക്ഷണം ക്ഷേമം സംബന്ധിച്ച നിയമം 2007 പ്രകാരം മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഒത്തുതീര്‍പ്പു നടപടി സ്വീകരിക്കുന്നതിനായി അനുരഞ്ജന ഉദ്യോഗസ്ഥരെ നിയമിക്കുന്നു. നെടുമങ്ങാട് മെയിന്റനന്‍സ് ട്രൈബ്യൂണലിനു കീഴിലാണ് നിയമനം.

മുതിര്‍ന്ന പൗരന്‍മാരുടേയോ ദുര്‍ബല വിഭാഗങ്ങളുടെയോ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായവർക്കോ, വിദ്യാഭ്യാസം / ആരോഗ്യം/ ദാരിദ്ര്യ നിര്‍മാര്‍ജനം/ സ്ത്രീശാക്തീകരണം/ സാമൂഹിക ക്ഷേമം/ ഗ്രാമവികസനം തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഘടനയില്‍ അംഗമാവുകയോ മുതിര്‍ന്ന ഭാരവാഹിയായി കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്തവർക്ക് അപേക്ഷിക്കാം.

നിലവില്‍ അഞ്ച് ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ളവര്‍ മെയ് 12ന് രാവിലെ 10.30ന് നെടുമങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ‌ഫോൺ: 0471-2343241

date