ടൂറിസം സംരംഭകരാകാം; മാർഗനിർദേശങ്ങളുമായി സെമിനാർ ഇന്ന് (3)
സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവ വി എച്ച് എസ് സ്കൂളിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണന മേളയുടെ ഭാഗമായി മേയ് 3 ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് ടൂറിസം സെമിനാർ സംഘടിപ്പിക്കും. ടൂറിസം മേഖലയിൽ സംരംഭകരായിട്ടുള്ളവർക്കും പുതിയതായി സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള കൃഷിയെ ഫാം ടൂറിസമാക്കി മാറ്റി വരുമാനം വർദ്ധിപ്പിക്കാനും താല്പര്യമുള്ളവർക്കും ഉപകാരംഭമായ വിശദമായ ക്ലാസുകൾ സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹോംസ്റ്റേകൾ, സർവീസ്‌ഡ് വില്ലകൾ, ഗ്രീൻ ഫാം ടൂറിസം, ഉത്തരവാദിത്ത ടൂറിസം, അഡ്വഞ്ചർ ടൂറിസം, മേഖലകളെ ക്കുറിച്ചും വിവരങ്ങൾ ലഭ്യമാക്കും. വിനോദ സഞ്ചാര വകുപ്പ് എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടർ ജി എൽ രാജീവ്, ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഉത്തരവാദിത്ത ടൂറിസം സൊസൈറ്റി സിഇഒ രൂപേഷ്കുമാർ, അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി ഇ ഒ ബിനു കുര്യാക്കോസ് തുടങ്ങി ടൂറിസം രംഗത്തെ വിദഗ്ദർ ക്ലാസുകൾ നയിക്കും.
ടുറിസം രംഗത്ത് നിങ്ങൾക്കുള്ള സംശയങ്ങൾക്ക് വിദഗ്‌ധർ മറുപടി നൽകും. പ്രവേശനം സൗജന്യമാണ്.
- Log in to post comments