കല്യാശ്ശേരി സോക്കര്‍ ലീഗ് എംഎല്‍എ കപ്പ് സെവന്‍സ് ഫ്ളെഡ്ലൈറ്റ് ഫുട്‌ബോള്‍ മത്സരം മെയ് അവസാനവാരം പഴയങ്ങാടിയില്‍ സംഘാടക സമിതി യോഗം എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കളിക്കളങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കല്യാശ്ശേരി മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന
കല്യാശ്ശേരി സോക്കര്‍ ലീഗ് എംഎല്‍എ കപ്പ് സെവന്‍സ് ഫ്ളെഡ്ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടക സമിതി രൂപകരണയോഗം എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
എരിപുരം മാടായി ബാങ്ക് പി.സി.സി ഹാളില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി പി ഷാജിര്‍ അധ്യക്ഷത വഹിച്ചു.
ജനകീയ കൂട്ടായ്മയില്‍ കല്യാശ്ശേരി മണ്ഡലത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് 22 മുതല്‍ 25 വരെ പഴയങ്ങാടിയില്‍ വെച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സംഘാടക സമിതി ചെയര്‍മാനായി എം വിജിന്‍ എം എല്‍ എ, ജനറല്‍ കണ്‍വീനര്‍ കെ പത്മനാഭന്‍, കണ്‍വീനര്‍ കെ രഞ്ജിത്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ അംഗങ്ങളായ 250 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തില്‍ കെ പത്മനാഭന്‍, സി പി ഷിജു, പി ഗോവിന്ദന്‍ , പ്രൊഫ: ബി മുഹമ്മദ് അഹമ്മദ്, പി ജനാര്‍ദനന്‍, കുഞ്ഞിക്കാതിരി, എസ് യു റഫീഖ്, എപി ബദറുദ്ധീന്‍, എസ് വി നിസാര്‍, കെ രഞ്ജിത്ത് മാസ്റ്റര്‍, എ സി മുഹമ്മദലി, പ്രശാന്ത് മുട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments