Skip to main content

ആശുപത്രിയിലെ പ്രസവം ഊർജ്ജിതമാക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജം

ആശുപത്രിയിലെ പ്രസവം ഊർജ്ജിതമാക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും എല്ലാവരും പ്രസവത്തിനായി ആശുപത്രി തെരഞ്ഞെടുക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ 'സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം' എന്ന വിഷയത്തിൽ നടന്ന സെമിനാർ ആഹ്വാനം ചെയ്തു. കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം വിപണന പ്രദർശന മേളയോടനുബന്ധിച്ച് നടന്ന സെമിനാർ ഡോ. എൻ.എൻ പമീലി ഉദ്ഘാടനം ചെയ്തു. ഡോ. സി സുബിൻ അധ്യക്ഷത വഹിച്ചു. ഡോ. കെ കെ പുരുഷോത്തമൻ, ഡോ. മുംതാസ് എന്നിവർ വിഷയാവതരണം നടത്തി. വാക്സീനേഷനിലെ തെറ്റിദ്ധാരണകൾ മാറ്റുകയും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുകയും വേണം. എന്നാലേ കുഞ്ഞുങ്ങൾക്ക് പ്രസവിച്ച ഉടനെ നൽകേണ്ട വാക്സിനുകൾ നൽകാൻ കഴിയൂ. ജീവിത ശൈലി രോഗങ്ങളും വർധിച്ചു വരികയാണ്. ആരോഗ്യമുള്ള സമൂഹത്തിന് മാത്രമേ നല്ല തലമുറയെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. വിദ്യാർഥികളിലെ ലഹരി ബോധവത്കരണ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ വീട്ടിൽ നിന്ന് തന്നെ തുടങ്ങണം. ഡോ. വി. ഫിറോസ് ഖാൻ സ്വാഗതവും കെ.പി സാദിഖ് അലി നന്ദിയും പറഞ്ഞു. പി.എം ഫസൽ, വി.വി ദിനേഷ്, എം ഷാഹുൽ ഹമീദ് സംസാരിച്ചു.

date