Skip to main content

എന്റെ കേരളം മേളയിൽ സൗജന്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സേവനം

സംരംഭകർക്ക് ആവശ്യമായ ജി.എസ്.ടി, ടാക്‌സേഷൻ, റിട്ടേൺ ഫയലിംഗ്, അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ സംശയനിവാരണത്തിനായി വ്യവസായ വകുപ്പ് അവസരം ഒരുക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റൻസ് ഓഫ് ഇന്ത്യയുമായി ചേർന്ന് മെയ് 12 ന് രാവിലെ 10.30ന് കോട്ടക്കുന്നിലെ എൻറെ കേരളം പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് വ്യവസായ വകുപ്പിന്റെ സ്റ്റാളിൽ വച്ചാണ് പരിപാടി നടക്കുക. സംരംഭകർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാം. ഫോൺ: 9188401710.

date