Skip to main content

ലഗേജ് ഭാരം: നിയന്ത്രണം നീട്ടി

രാജ്യാന്തര വിമാന സർവ്വീസുകൾക്കുള്ള എയർ ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലഗേജ് ഭാരത്തിന്റെ നിയന്ത്രണം മെയ് 15 വരെ നീട്ടിയതായി എയർലൈൻസ് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ നിന്നും മെയ് 15 വരെയുള്ള എല്ലാ ഹജ്ജ് വിമാനങ്ങളിലും പരമാവധി 30 കിലോ (15 കിലോയുടെ 2 ബാഗ് വീതം) മാത്രമെ ലഗേജ് അനുവദിക്കുകയുള്ളൂ. ഹാന്റ് ബാഗേജിന്റെ ഭാരം പരമാവധി ഏഴ് കി.ലോയും ആയിരിക്കും.

date