Skip to main content
.

വെറ്ററിനറി മൊബൈല്‍ സര്‍ജറി യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു

 

 

 

 വെറ്ററിനറി മൊബൈല്‍ സര്‍ജറി യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാംകുന്നേല്‍ തൊടുപുഴ കോലാനിയിലുള്ള ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴ ജില്ലാ വെറ്ററിനറി കേന്ദ്രം കൂടാതെ നെടുങ്കണ്ടം, കട്ടപ്പന, പീരുമേട്, കുഞ്ചിത്തണ്ണി, അറക്കുളം എന്നീ മൃഗാശുപത്രികള്‍ വഴിയും മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെ സേവനം ലഭ്യമാകും.

ഇടുക്കി ജില്ലയിലെ മൃഗങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി സര്‍ജറികള്‍ നടത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

 

 വാര്‍ഡ് കൗണ്‍സിലര്‍ കവിത അജി അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ മിനി ആര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ഷീബ സെബാസ്റ്റിയന്‍,ചീഫ് വെറ്ററിനറി ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ഡോക്ടര്‍ ജസ്റ്റിന്‍ ജേക്കബ് അധികാരം,അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോക്ടര്‍ അനിറ്റ ജോര്‍ജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

 

ഫോട്ടോ : വെറ്ററിനറി മൊബൈൽ സർജറി യൂണിറ്റ് തൊടുപുഴയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരണാംകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു

 

 

date