അറിയിപ്പുകൾ
സൗജന്യ പരീക്ഷ പരിശീലനം
2025-27 അദ്ധ്യയനവർഷത്തെ എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ് രണ്ടാംഘട്ട പ്രവേശന പരീക്ഷയുടെ സൗജന്യ ഓൺലൈൻ പരീക്ഷാപരിശീലനം സർക്കാർ സഹകരണ എം.ബി.എ കോളേജായ ഐ.എം.റ്റി പുന്നപ്രയിൽ നടത്തുന്നു. ബിരുദം നേടിയവർക്കും താൽപര്യമുള്ള അവസാനവർഷ ബിരുദവിദ്യാർഥികൾക്കും പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും
ഫോൺ -9188067601, 9946488075, 9747272045, 0477-2267602
മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 25 വരെ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആ൯്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആ൯്റ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് മെയ് 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് 31-ന് ല്‍ 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്.ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.
കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 മെയ് 25. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും.
ഫോണ്‍: 0484-2422275
8590320794 (ഡയറക്ടര്‍), 8086138826 (ടെലിവിഷന്‍ ജേണലിസം കോ-ഓര്‍ഡിനേറ്റര്‍), 7356149970 (പബ്ലിക് റിലേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍), 9747886517 (ജേണലിസം ആ൯്റ് കമ്യൂണിക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍)
അപേക്ഷ ക്ഷണിച്ചു
കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ കോട്ടപ്പടി പഞ്ചായത്തിലെ 26 പാനിപ്ര അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരും 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. പത്താം ക്ലാസ് പാസായവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും.
അപേക്ഷകൾ മെയ് 20 ന് വൈകിട്ട് നാലു വരെ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കോതമംഗലം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ഹെൽപ്പർമാരുടെ പ്രതിമാസ ഹോണറേറിയം. അപേക്ഷയുടെ മാതൃക കോതമംഗലം ഐ. സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ലഭിക്കും.
ജാപ്പനീസ് ഭാഷാ പഠനത്തിന് അസാപ് കേരളയിൽ അവസരം
ജാപ്പനീസ് ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി കേരള സർക്കാർ, ഹയർ എജ്യുക്കേഷൻ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള ആരംഭിക്കുന്ന ജാപ്പനീസ് ഭാഷാ പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം.
കോഴ്സിന്റെ പേര്: ജാപ്പനീസ് ലാംഗ്വേജ് ട്രെയിനിംഗ് എൻ 5 ലെവൽ
യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസായവർക്കും അതിനു മുകളിലുള്ളവർക്കും അപേക്ഷിക്കാം. ഓൺലൈനായാണ് ക്ലാസുകൾ. ദൈർഘ്യം: 120 മണിക്കൂർ, ഫീസ്: 15,000 രൂപ. മെയ് മൂന്നാം വാരം ക്ലാസുകൾ ആരംഭിക്കും.
ഹിരാഗാന, കതകാന, അടിസ്ഥാന കാഞ്ചി എന്നിവയിൽ പ്രാവീണ്യം നേടാനും, എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ഒരു തുടക്ക കോഴ്സാണിത്. കൂടാതെ, ജെ.എൽ.പി.ടി. എൻ 5 സിലബസ് പിന്തുടരുകയും പരീക്ഷാ ഗൈഡ൯സും പഠന സാമഗ്രികളും നൽകുകയും ചെയ്യും. ഓഡിയോ/ വീഡിയോ ക്ലാസുകളും പരിശീലന വ്യായാമങ്ങളും ഉണ്ടായിരിക്കും. ജെ.എൽ.പി.ടി. പരീക്ഷാ രജിസ്ട്രേഷനിൽ പൂർണമായ സഹായവും നൽകുന്നു.
വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും, അതുപോലെ ജാപ്പനീസ് സംസ്കാരം, ആനിമേഷൻ എന്നിവ ഇഷ്ടപ്പെടുന്നവർക്കും ഈ കോഴ്സിൽ ചേരാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കൊടുത്ത ഫോൺ നമ്പറിലോ ലിങ്കിലോ ബന്ധപ്പെടുക.
ഫോൺ: 9495999749, ലിങ്ക്: https://forms.gle/LWV1zh1ThVwLVpWf7
- Log in to post comments