Skip to main content

വീഡിയോ എഡിറ്റിങ് കോഴ്‌സ്:  മേയ് 25 വരെ  അപേക്ഷിക്കാം

        സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരംകൊച്ചി സെന്ററുകളിൽ  നടത്തുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് മേയ് 25 വരെ  അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി.   എഴുത്തുപരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നൂതന  സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്.  പട്ടികജാതി/ പട്ടികവർഗ/ ഒ.ഇ.സി വിദ്യാർഥികൾക്ക് നിയമപരമായ ഇളവ് ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതിപട്ടികവർഗഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ജി-പേ/ ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയുംസർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484 2422275.

പി.എൻ.എക്സ് 1976/2025

date