അറിയിപ്പുകൾ
ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേഷൻ
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻറ്റേൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 7994926081.
കരാർ നിയമനം അപേക്ഷ ക്ഷണിച്ചു
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെൻ്റർ കേരള-യിൽ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.
സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്‌സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്സ്. അപേക്ഷകൾ 2025 മെയ് 15 വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in.
കെ.എസ്.ഐ.എൻ.സി. തുടർച്ചയായി മൂന്നാം വർഷവും ലാഭത്തിലേക്ക്
സംസ്ഥാന കോസ്റ്റൽ ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിൻ്റെ കീഴിൽ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.എൻ.സി.) തുടർച്ചയായ മൂന്നാം വർഷവും ലാഭത്തിൽ പ്രവർത്തിക്കുന്നതായി മാനേജിംഗ് ഡയറക്ടർ അറിയിച്ചു. 2024-25 സാമ്പത്തിക വർഷം കമ്പനിയുടെ ആകെ വിറ്റുവരവ് 30.5 കോടി രൂപയും അറ്റാദായം 42 ലക്ഷം രൂപയുമാണ്.
ജലവാഹനങ്ങളുടെ തേയ്‌മാനചെലവും മറ്റു നിയമപരമായ വ്യവസ്ഥകൾക്കുമായി 2024-25 സാമ്പത്തിക വർഷം 5.5 കോടിയോളം രൂപ മാറ്റി വെക്കേണ്ടി വന്നെങ്കിലും ദീർഘനാളായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുവാൻ സാധിച്ചു എന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
ട്യൂഷൻ ടീച്ചർ നിയമനം
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിലുള്ള മലയാറ്റൂർ ഗവണ്മെന്റ്റ് പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, ബയോളജി, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബി എഡ് ഉള്ളവർക്കും യു പി വിഭാഗത്തിൽ റ്റി റ്റി സി യോ ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാം. നിയമിക്കപ്പെടുന്നവർക്ക് ഹൈസ്കൂൾ വിഭാഗത്തിൽ 6000 രൂപയും യു പി വിഭാഗത്തിൽ 4500 രൂപയും പ്രതിമാസ ഹോണറേറിയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0484- 2455799.
ഹോസ്റ്റൽ പ്രവേശനം
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിലുള്ള മലയാറ്റൂർ ഗവണ്മെന്റ് പ്രീ മെട്രിക് ഹോസ്റ്റലിൽ നിലവിലുള്ള ഒഴിവിലേക്ക് ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തിൽ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0484- 2455799.
മഹാരാജാസ് കോളേജിൽ അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ആ൯്റ് മെറ്റീരിയൽ കൾച്ചർ സ്‌റ്റഡീസ് വിഭാഗത്തിൽ 2025-26 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർക്കിയോളജി ആ൯്റ് മെറ്റീരിയൽ കൾച്ചർ സ്‌റ്റഡീസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) മെയ് 13-ന് രാവിലെ 10 ന് നേരിട്ട് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.
- Log in to post comments