Post Category
മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സ്
അസാപ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സംയുക്തമായി തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 ലോ അതിന് ശേഷമോ ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്‌മെറ്റല്‍ കോഴ്സുകള്‍ വിജയിച്ചവര്‍ക്കാണ് അവസരം. കോഴ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരവും ലഭിക്കും. 14,514 രൂപ കോഴ്സ് ഫീസ്. രജിസ്‌ട്രേഷനായി: https://asapkerala.gov.in/course/marine-structural-fitter/ ഫോണ്‍:9495999658.
date
- Log in to post comments