ഇ-ഹെല്‍ത്ത് പദ്ധതി: ട്രെയിനി നിയമനം
മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. മൂന്നുവര്‍ഷ ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമയാണ് യോഗ്യത. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് /ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ ഇംപ്ലിമെന്റേഷന്‍ എന്നിവയിലെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യമാണ്. 10000 രൂപ യാണ് പ്രതിമാസ വേതനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 19ന് വൈകുന്നേരം അഞ്ചിന് മുന്‍പായി shealthmalappuram@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം. വൈകിവരുന്നതോ നേരിട്ടോ ഉള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. മെയ് 20ന് ഡിഎംഒ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 9745799946.
- Log in to post comments