Skip to main content

രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കി കുടുംബശ്രീ ദിനംപ്രതി പതിനായിരത്തോളം പേര്‍ക്കാണ് ഭക്ഷണമൊരുക്കുന്നത്

കോട്ടക്കുന്നില്‍ നടക്കുന്ന എന്റെ കേരളം വിപണന പ്രദര്‍ശന മേളയില്‍ വൈവിധ്യങ്ങളുടെ രുചി പകര്‍ന്ന് കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകള്‍. ദിനംപ്രതി പതിനായിരത്തോളം പേര്‍ക്കാണ് കുടുംബശ്രീ സ്വാദിഷ്ടമായ ഭക്ഷണമൊരുക്കുന്നത്. എട്ടോളം ഫുഡ് കോര്‍ട്ടുകളാണ് ഉള്ളത്. ഇതുവരെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവുണ്ടായി. കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കടല്‍ മത്സ്യങ്ങളും ചിക്കന്റെ വൈവിധ്യങ്ങളായ ഇനങ്ങളാലും രുചിയേറും ഭക്ഷണമാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെ ഫുഡ് കോര്‍ട്ട് സജീവമാണ്.  ഭക്ഷണമൊരുക്കാന്‍ നൂറ് കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് രാവും പകലുമായി പ്രയത്നിക്കുന്നത്. കാബൂള്‍ റൈസ്, നെയ്‌ച്ചോര്‍, ഫ്രൈഡ് റൈസ്, മന്തി, കബ്‌സ, തേങ്ങച്ചോര്‍ തുടങ്ങിയാണ് ഉച്ച നേരത്തെ ഭക്ഷണ വിഭവങ്ങള്‍. ചിക്കനും പിടി, ചിക്കന്‍ പൊളിച്ചത്, ചിക്കന്‍ കടായി, ചിക്കന്‍ കൊണ്ടാട്ടം, ചിക്കന്‍ ചീറിപ്പാഞ്ഞത് എന്നിവയാണ് ചിക്കന്‍ കൊണ്ടുള്ള വിഭവങ്ങള്‍. ബീഫും പിടിയും, പാല്‍ കപ്പ, കപ്പ ബിരിയാണി, മുട്ടപ്പം, പെപ്പര്‍ ബീഫ് എന്നിവ ഭക്ഷണ പ്രേമികളുടെ മനം കവരും. മുളയരി പായസം, പാല്‍പ്പായസം, അരിപായസം, എന്നിവയാണ് പായസങ്ങളിലെ പ്രധാനപ്പെട്ട വിഭവങ്ങള്‍. കാട മുട്ട ഫ്രൈ, കൂന്തള്‍ നിറച്ചത്, കിഴി പൊറോട്ട, മുളക് ബഞ്ചി, ബ്രഡ് റോള്‍, മസാല പപ്പ്‌സ്, ചിരി മുട്ട, വിവിധയിനം ഐസ്‌ക്രീം  എന്നിവയും പ്രദര്‍ശന മേള കാണാന്‍ എത്തിയവര്‍ക്ക് സ്വാദിഷ്ടമായ രുചി വൈവിധ്യമൊരുക്കി.

date