Skip to main content

അങ്കണവാടി ഹെൽപ്പർ നിയമനം

 

 

കട്ടപ്പന ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പരപ്പ് സെ.നം. 55 അങ്കണവാടിയിലേക്ക് ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായ 18 നും 35 നും ഇടയില്‍ പ്രായമുളള അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. മെയ് 20 വരെ അപേക്ഷ ഫോം കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 252007.

 

date