Post Category
പ്രചോദനം പദ്ധതിയിലേക്ക് അപേക്ഷിക്കാം
ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് സര്‍ക്കാര്‍ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം എന്നിവ നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രചോദനം പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അംഗീകൃത എന്‍.ജി.ഒകള്‍ എല്‍എസ്ജിഡികള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതിലൂടെ ബുദ്ധിവൈകല്യമുളളവര്‍ക്കായി നൈപുണ്യ വികസന, തൊഴില്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സമാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങള്‍/ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും പദ്ധതിയിലേക്ക് അപേക്ഷിക്കാം.
നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതി പ്രകാരം ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471 234 3241
date
- Log in to post comments