Post Category
ജി.ഐ.എസ് ഹ്രസ്വകാല പരിശീലനം
കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഫീസ് അടിസ്ഥാന ത്തില്‍ സര്‍ക്കാര്‍ ഇതര ഉദ്യാഗസ്ഥര്‍ക്കായി ജി.ഐ.എസ് (ജ്യോഗ്രഫിക്ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സംബന്ധിച്ച ഹ്രസ്വകാല പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ ജി.ഐ.എസ്, റിമോട്ട് സെന്‍സിംഗ് വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 3350 രൂപയാണ്. താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. താല്‍പ്പര്യമുള്ള വ്യക്തികള്‍ www.kslub.kerala.gov.in എന്ന
വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2302231,2307830 നമ്പറുകളില്‍ ബന്ധപ്പെടണം.
date
- Log in to post comments