മാടായി റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം: ഭരണാനുമതിയായി
മാടായി റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൻ്റെ അധീനതയിലുള്ള
നിലവിലുള്ള കെട്ടിടം സംരക്ഷിച്ചു കൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുക.
നിരവധി സഞ്ചാരികൾ എത്തി ചേരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ, ചൂട്ടാട്-വയലപ്ര ടൂറിസം , മലബാർ റിവർ ക്രൂയീസ് ടൂറിസം , പെറ്റ് സ്റ്റേഷൻ, മാടായിക്കാവ്, മാടായിപ്പള്ളി എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ എത്തിച്ചേരുന്നവർക്ക് താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിന് ആധുനിക രീതിയിലുള്ളതും കൂടുതൽ പേർക്ക് താമസിക്കാൻ പാകത്തിലുള്ളതുമായ
പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം എൽ എ
പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ 4 കോടി രൂപ ബജറ്റിൽ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.
രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ
ഗ്രൗണ്ട് ഫ്ലോറിൽ ഒരു വി ഐ പി റും,
മീറ്റിംഗ് ഹാൾ, ഡൈനിംഗ് ഹാൾ, റീഡിംഗ് റും, കെയർ ടേക്കർ റൂം എന്നിവയും ഒന്നാം നിലയിൽ
ഒരു വി ഐ പി മുറിയും, 5 മുറികളും, രണ്ടാം നിലയിൽ 4 മുറികളും ഉൾപ്പടെ 1055.17 സ്ക്വയർ മീറ്ററിലാണ് പുതിയ കെട്ടിടം ഒരുക്കുന്നതെന്നും എം എൽ എ അറിയിച്ചു. ടെന്റർ നടപടികൾ വേഗത്തിൽ പൂർത്തികരിച്ച് പ്രവർത്തി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു.
- Log in to post comments