അറിയിപ്പുകൾ
*താത്കാലിക നിയമനം*
പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വടക്കേക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പകല്‍ വീട്ടിലേക്ക് കെയര്‍ ഗിവറുടെ ഒഴിവില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ വെള്ള കടലാസില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. അടിസ്ഥാന യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറില്‍ ചുരുങ്ങിയത് മൂന്ന് മാസം എങ്കിലും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 20-ന് വൈകീട്ട് നാലു വരെ. വിശദ വിവരങ്ങള്‍ക്ക് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
*മൈ ഭാരത് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു*
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന യുവതി യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി മേരാ യുവ ഭാരത് സിവില്‍ ഡിഫെന്‍സ് വോളന്റീര്‍മാരെ തെരെഞ്ഞെടുക്കുന്നു.
രക്ഷാപ്രവര്‍ത്തനം, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍, പ്രഥമശുശ്രൂഷ, അടിയന്തര പരിചരണം, ഗതാഗത നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം, പൊതു സുരക്ഷ, ദുരന്ത പുനരധിവാസ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏജന്‍സികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സികളുമായി ചേര്‍ന്ന് വളണ്ടിയര്‍മാര്‍ക്ക് ഒരാഴ്ച്ചത്തെ വിദഗ്ദ്ധ പരീശീലനം നല്‍കും. താല്പര്യമുള്ളവര്‍ https://mybharat.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
*അറിയിപ്പ്*
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഒഴികെ അംഗത്വം മുടങ്ങിക്കിടക്കുന്നവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തൊഴിലാളികളും അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെ (എഐഐഎസ്), തങ്ങളുടെ രജിസ്‌ട്രേഷന്‍ ഡാറ്റ പരിശോധിച്ച് 2025 ജൂലൈ 31 നകം അപ്‌ഡേറ്റ് ചെയ്യണം. ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ക്ഷേമനിധി കാര്‍ഡ്, 65 രൂപ എന്നിവ സഹിതം ഹാജരായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, സി.എസ്.സി.വഴിയോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസര്‍ അറിയിച്ചു.
- Log in to post comments