Skip to main content
പന്തളം ബാലൻറ്റെ ഗാനമേള

നിത്യഹരിത ഗാനങ്ങളുടെ വിസ്മയം തീർത്ത് പന്തളം ബാലൻ

ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ ഓർമ്മകളുടെ വേലിയേറ്റമായിരുന്നു പന്തളം ബാലനെന്ന ഗായകൻ ഓരോ വേദികളിലും സൃഷ്ടിച്ചിരുന്നത്. കണ്ണൂരിന്റെ എന്റെ കേരളം വേദിയും ഒരുങ്ങിയിരുന്നത് അതിനായിരുന്നു. കണ്ണൂരിന്റെ വേദിയിൽ ആദ്യമായെത്തി പാട്ടുകളുടെ തെരഞ്ഞെടുപ്പുകൊണ്ട് അദ്ദേഹം വിസ്മയിപ്പിച്ചു. ഗാന ഗന്ധർവ്വൻ യേശുദാസിന്റെ നിത്യഹരിത ഗാനങ്ങളും ഹിന്ദി, തമിഴ് ഫാസ്റ്റ് നമ്പറുകളും കൂട്ടിയിണക്കി മനോഹരമായ സംഗീതവിരുന്നൊരുക്കി.
ശ്രീലതികകൾ, ഘനശ്യാമ മോഹന കൃഷ്ണ, കണ്ണോട് കാൺവതെല്ലാം, പ്രേമോദരനായ്.. ഈശ്വരനൊരിക്കൽ വിരുന്നിനു പോയി.. തുടങ്ങി യേശുദാസിന്റെ മുതൽ കലാഭവൻ മണിയുടെ പാട്ടുകൾ വരെ കോർത്തിണക്കിയ ഗാനമാല.. അങ്ങനെ വിസ്മയങ്ങൾ ഓരോന്നായി ഒഴുകിവന്നു. പന്തളം ബാലന്റെ സിഗ്നേച്ചർ പാട്ടുകൾ കയ്യടികളോടെ സ്വീകരിച്ചപ്പോൾ ഫാസ്റ്റ് നമ്പറുകൾക്കൊപ്പം നൃത്തം ചെയ്ത് കാണികൾ വരവേറ്റു. പ്രകാശ് ബാബു, അഷിമ മനോജ്‌, അഷിത, വിഷ്ണു, എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്ന ഗായകർ.

date