സൗജന്യ ആധാര്‍ ക്യാമ്പുമായി അക്ഷയ
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സൗജന്യ ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ച് ഐ ടി മിഷന്റെ അക്ഷയ സ്റ്റാള്‍. പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെയുള്ള സേവനങ്ങളാണ് സൗജന്യമായി ലഭിക്കുക.
ആധാര്‍ ബയോമെട്രിക് അപ്‌ഡേറ്റിങ്, ഡെമോഗ്രാഫിക് അപ്‌ഡേറ്റിങ്, ആധാര്‍ തിരയലും കാര്‍ഡിന്റെ പ്രിന്റെടുക്കലും, ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചിനും 15 വയസിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമെട്രിക് അപ്‌ഡേറ്റ് എന്നിവയും സൗജന്യമായി ലഭിക്കും.
സ്റ്റാളില്‍ സ്ഥാപിച്ച ബോക്‌സിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേരും വിവരവും രേഖപ്പെടുത്തി വ്യക്തിഗതരേഖകള്‍ സൂക്ഷിക്കുന്നതിനുള്ള ഡിജിലോക്കര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്ന ഭാഗ്യശാലിക്ക് മേള തീരുന്ന ദിവസം നറുക്കെടുപ്പിലൂടെ സ്മാര്‍ട്ട് വാച്ച് സമ്മാനമായി ലഭിക്കും.
വെര്‍ച്വല്‍ റിയാലിറ്റി അനുഭവിച്ചറിയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
- Log in to post comments