കുറ്റകൃത്യങ്ങള്‍ക്കെതിരെ ‘കുറ്റമറ്റ കാഴ്ചകള്‍’
വഴികള്‍ പലതുണ്ടെങ്കിലും അതുജയിലിലേക്കാകരുതെന്ന് തീരുമാനിച്ചുപോകും എന്റെ കേരളം പ്രദര്‍ശന നഗരിയിലെത്തിയാല്‍. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ തൂക്കുമരത്തോളമെത്തുന്ന ‘അനുഭവം’ ഒരുക്കിയാണ് നല്ലനടപ്പിന്റെ വഴിയിലേക്ക് ജയില്‍വകുപ്പ് കാഴ്ചക്കാരെ നയിക്കുന്നത്. വധശിക്ഷ വെര്‍ച്വല്‍ റിയാലിറ്റിവഴി അനുഭവിച്ചറിയുന്നതിനുള്ള ബോധവല്‍ക്കരണ ഗെയിമാണ് ഇവിടെയുള്ളത്. വിജയികള്‍ക്കാണ് അനുഭവപാഠം ലഭിക്കുക.
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഹൃദ്രോഗികള്‍ക്കും ഗെയിമില്‍ പ്രവേശനമില്ല.
ജില്ലാ ജയിലിന്റെ രൂപമാതൃക, കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയില്‍, കേസില്‍ അകപ്പെട്ട ജയില്‍ അന്തേവാസികള്‍ ബന്ധുക്കളുമായി സംസാരിക്കുന്ന ഇന്റര്‍വ്യൂ റൂം എന്നിങ്ങനെനീളുന്നു കാഴ്ചകള്‍.
ജയിലില്‍ നിന്നുള്ള വീഡിയോ കോണ്‍ഫറന്‍സിങ് രീതി, വധശിക്ഷയുടെ പരിണാമഘട്ടങ്ങള്‍, ലഹരിക്കെതിരെയുള്ള പ്രചാരണാര്‍ഥമുള്ള സെല്‍ഫി പോയിന്റ് എന്നിവയുമുണ്ട്. ഫ്രീഡം ഫുഡ്‌കോര്‍ട്ട്, വിപണന സ്റ്റാള്‍ എന്നിവയും ഏര്‍പ്പെടുത്തി.
- Log in to post comments