നിയമസഭ സമിതിയോഗം 19 ന്
കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി മെയ് 19 ന് രാവിലെ 10.30 ന് ആലപ്പുഴ ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ഉൾനാടൻ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വേമ്പനാട്ടു കായൽ ഉൾപ്പെടെയുള്ള ഉൾനാടൻ ജലാശയങ്ങളിലെ മാലിന്യ പ്രശ്നം സംബന്ധിച്ചും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും മത്സ്യ/അനുബന്ധ തൊഴിലാളികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ഹർജികൾ സ്വീകരിക്കുകയും ചെയ്യും. അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കൽ, തണ്ണീർമുക്കം, മുഹമ്മ എന്നീ സ്ഥലങ്ങളിൽ സമിതി സന്ദർശനം നടത്തും.
സമിതി മുമ്പാകെ ഹർജികൾ സമർപ്പിക്കുവാൻ താല്പര്യമുള്ള മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി “അധ്യക്ഷൻ, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി” എന്ന മേൽവിലാസത്തിൽ രേഖാമൂലം ഹർജികൾ സമർപ്പിക്കാം.
പി.എൻ.എക്സ് 2063/2025
- Log in to post comments