Post Category
എന്റെ കേരളം മേള ലഹരിക്കെതിരെയുള്ള സെമിനാറുമായി എക്‌സൈസ്
സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് തുടരുന്ന എന്റെ കേരളം പ്രദര്‍ശന-വിപണനമേളയുടെ വേദിയില്‍ ലഹരിക്കെതിരെയുള്ള സെമിനാറുമായി എക്‌സൈസ് വകുപ്പ്. ജീവിതമാണ് ലഹരി വിഷയത്തിലുള്ള സെമിനാര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് കൃഷ്ണജ ക്ലാസെടുത്തു.
വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അരവിന്ദ് ഘോഷ്, എക്‌സൈസ് ഡിവിഷന്‍ ഓഫീസ് മാനേജര്‍ എസ് ഹരീഷ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി സി ബിജു, ശ്രീ നാരായണ കോളേജ് എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഡോ. ദേവിപ്രിയ, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments