Post Category
ഗെയിമുകള്‍ക്കായി ‘കളമൊരുക്കി’ കായിക വികസന വകുപ്പ്
കായിക താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് കേരള കായിക വികസന വകുപ്പ് എന്റെ കേരളം മേളയില്‍ സംവിധാനങ്ങളൊരുക്കിയത്. ആരോഗ്യ ബോധവല്‍ക്കരണം, ചലഞ്ച് സോണ്‍, ഫണ്‍ സ്റ്റേഷന്‍, സ്‌ട്രെസ് റിലീഫ് സ്റ്റേഷന്‍ തുടങ്ങിയവയുണ്ട്. ബിഎംഐ, ശരീര അനുപാതം തുടങ്ങിയവയെ കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുന്നു. ഒട്ടനവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
മത്സരങ്ങളിലെ വിജയികള്‍ക്ക് പോഡിയത്തില്‍ നിര്‍ത്തി തത്സമയം സമ്മാനം നല്‍കുന്നു. സ്‌പോര്‍ട്‌സ് ട്രാക്കും ഫുട്‌ബോള്‍ ഗ്രൗണ്ടും ഫുട്‌ബോള്‍ മാതൃകയും ഇവിടെകാണാം.
date
- Log in to post comments