എന്റെ കേരളം കാര്‍ഷിക പ്രദര്‍ശന വിപണന മേള
കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട തീം സ്റ്റാള്‍, ഔട്ട്ഡോര്‍ ഡിസ്പ്ലേ സ്റ്റാള്‍ ഔട്ട്‌ഡോര്‍ കൊമേര്‍ഷ്യല്‍ സ്റ്റാളുകള്‍ എന്നിവ നൂതന സാങ്കേതിക പദ്ധതികള്‍, സംരംഭങ്ങള്‍ എന്നിവയുടെ അറിവുകളാണ് പകരുന്നത്. കൃഷി വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ തീം സ്റ്റാള്‍. വിവിധ ആപ്പുകള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം കതിര്‍ ആപ്പ് തല്‍സമയ കര്‍ഷക രജിസ്‌ട്രേഷനും നടത്താന്‍ അവസരം നല്‍കുന്നു.
ഔട്ട്ഡോര്‍ ഡിസ്പ്ലേ യൂണിറ്റില്‍ സംയോജിത കൃഷിയിടവും കൃത്യത കൃഷി, ട്രിപ് ഇറിഗേഷന്‍, ഇറിഗേഷന്‍, വെര്‍ട്ടിക്കല്‍ ഫാര്‍മിങ് തുടങ്ങിയവയുടെ മാതൃകകള്‍ ഉള്‍പ്പെടുത്തി ഫാം മോഡല്‍ സെല്‍ഫി പോയിന്റ് ആക്കിയിട്ടുമുണ്ട്.
കാര്‍ഷിക സെമിനാര്‍
മെയ് 17ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെ ജൈവകൃഷി-പ്രകൃതികൃഷി അറിവുകളും സാധ്യതകളും വിഷയത്തലുള്ള കാര്‍ഷിക സെമിനാര്‍ എന്റെ കേരളം വേദിയിലുണ്ടാകും.
- Log in to post comments