Skip to main content

സൗജന്യ തൊഴില്‍ മേള

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം പനവിളക്കോട്  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെയ് 17ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും.

100ലധികം ഒഴിവുകളുമായി വിവിധ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്. ഉദ്യോഗാര്‍ഥികള്‍ മെയ് 17ന് രാവിലെ 11ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ https://forms.gle/WhSwD8tbSFbfNdnj8 ലിങ്ക് സന്ദർശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999697.

date