Post Category
മുരിക്കഞ്ചേരി കേളുസ്മാരകം: നിർമാണോദ്ഘാടനം മെയ് 18 ന്
മുരിക്കഞ്ചേരി കേളു സ്മാരകത്തിന്റെ നിർമാണോദ്ഘാടനം മെയ് 18 ന് വൈകിട്ട് നാലിന് രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പയ്യാമ്പലത്ത് നടക്കുന്ന പരിപാടിയിൽ കണ്ണൂർ നഗരസഭാ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനാകും. കെ. സുധാകരൻ എം.പി, കെ.വി.സുമേഷ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി എന്നിവർ മുഖ്യാതിഥികളും ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ, സി.കെ. സുരേഷ് വർമ, സിയാദ് ആദിരാജ എന്നിവർ വിശിഷ്ടാതിഥികളുമാകും. തുടർന്ന് താവം ഗ്രാമവേദി അവതരിപ്പിക്കുന്ന നാടൻപാട്ടുകളും അരങ്ങേറും.
date
- Log in to post comments