Skip to main content

അപേക്ഷ ക്ഷണിച്ചു

മഞ്ചേരി പോസ്റ്റല്‍ ഡിവിഷനിലെ  പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ടര്‍ ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ എന്നീ തസ്തികകളിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായ പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.  സ്വയംതൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍രഹിതര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഡയറക്ട് ഏജന്റായും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍, മഞ്ചേരി-676121 എന്ന വിലാസത്തില്‍ മെയ് 31ന് മുന്‍പ് അപേക്ഷിക്കണം. അഭിമുഖ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കും. ഫോണ്‍: 8129280780.

date