Skip to main content

എൻ്റെ കേരളം 2025: പ്രചാരണ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു

  രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ 18 മുതൽ 24 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം തയ്യാറാക്കിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. കളക്ടറേറ്റിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് മുഖ്യാതിഥിയായി.
 തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ വാഹനം സഞ്ചരിക്കും.

സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രദർശന മേളയുടെ ലക്ഷ്യം. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം. പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. എഡിഎം ടി മുരളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date